കടയ്ക്കാവൂർ: ഗ്ലോബൽ ഗിവേഴ്സ് ഫൗണ്ടേഷന്റെയും,നെടുങ്ങണ്ട വിടുതി ഉലകുടയ പെരുമാൾ ക്ഷേത്ര ട്രസ്റ്റിന്റെയും നേതൃത്വത്തിൽ വെട്ടൂർ ഗ്രാമപഞ്ചായത്തിൽ നിന്ന് എസ്.എസ്.എൽ സി,പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ 28ന് ഉച്ചയ്ക്ക് 2ന് വിടുതി ക്ഷേത്ര ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ അനുമോദിക്കും.മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ ഉദ്ഘാടനം ചെയ്യും.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ സുനിൽ അദ്ധ്യക്ഷത വഹിക്കും. ഗ്ലോബൽ ഗിവേഴ്സ് ഫൗണ്ടേഷൻ ഡയറക്ടർ ഡോ.എ.രാധാകൃഷ്ണൻ നായർ,ഗ്രാമപഞ്ചായത്തംഗം എൻ.വിജയകുമാർ,ജെംനോം സ്കൂൾ പ്രിൻസിപ്പൽ പി.രവീന്ദ്രൻ നായർ,വെട്ടൂർ ഗവ.ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ഇൻ ചാർജ് ബി.പി.ബിനു,ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് എസ്.സുരേഷ് ബാബു,രക്ഷാധികാരി എൻ.മണികണ്ഠൻ,സെക്രട്ടറി ബി.ബൈജു തുടങ്ങിയവർ സംസാരിക്കും.നെയ്റ്റർ ഡെപ്യൂട്ടി ഡയറക്ടർ കെ.നിസാമുദ്ദീൻ തുടർ പഠന സാദ്ധ്യതകൾ സംബന്ധിച്ച ക്ലാസെടുക്കും.ഉന്നത വിജയം നേടിയ 24 വിദ്യാർത്ഥികളെ ഉപഹാരങ്ങളും സമ്മാനങ്ങളും നൽകി അനുമോദിക്കും.