vi

വെമ്പായം: ബഡ്‌ജറ്റിലെ കേരളത്തോടുള്ള അവഗണനയ്‌ക്കെതിരെ കേന്ദ്ര ധനമന്ത്രിക്ക്‌ കേരളത്തിന്റെ ഭൂപടം അയച്ച് യൂത്ത് കോൺഗ്രസ്‌ വെമ്പായം മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. മണ്ഡലം പ്രസിഡന്റ് മുഹമ്മദ്‌ റിഫായിയുടെ നേതൃത്വത്തിൽ കന്യാകുളങ്ങര പോസ്റ്റോഫീസിന് മുന്നിൽ നടന്ന പ്രതിഷേധം യൂത്ത് കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി അഡ്വ.അഭിജിത് എസ്.കെ ഭൂപടം പോസ്റ്റ്‌ ചെയ്‌ത് ഉദ്ഘാടനം ചെയ്‌തു. സംസ്ഥാന സെക്രട്ടറി ഫൈസൽ നന്നാട്ടുകാവ്,യൂത്ത് കോൺഗ്രസ്‌ നേതാക്കളായ അമീർ തീപ്പുകൽ,വിഷ്ണു എസ്,റയ്യാൻ പള്ളിനട,പ്രവീൺ എം.ജെ,അജ്മൽ,അനന്തുകൃഷ്ണൻ,ഗംഗ വി.ആർ,ഷെറിൻ ഷാ,സജി,നിതിൻ രാജ്.ആർ തുടങ്ങിയവരും കോൺഗ്രസ്‌ നേതാക്കളായ സജീർ കന്യാകുളങ്ങര,മുക്കോലക്കൽ റഫീഖ്,​ഇ.എൻ.സിദ്ധിഖ്,രാഹുൽ താഴേക്കര തുടങ്ങിയവരും സംസാരിച്ചു.