കിളിമാനൂർ:കേന്ദ്ര ബഡ്ജറ്റിൽ കേരളത്തോട് അവഗണന കാട്ടി എന്നാരോപിച്ച് സി.പി.എം സംസ്ഥാന വ്യാപകമായി ആഹ്വാനം ചെയ്ത പ്രതിഷേധ കൂട്ടായ്മ കിളിമാനൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ സംഘടിപ്പിച്ച യോഗം സി.പി.എം ജില്ലാ കമ്മിറ്റി അംഗം ബി.സത്യൻ ഉദ്ഘാടനം ചെയ്തു.ഏരിയ കമ്മിറ്റി സെക്രട്ടറി അഡ്വ.ജയചന്ദ്രൻ,ആർ.കെ. ബൈജു,എം ഷാജഹാൻ,സത്യശീലൻ എന്നിവർ പങ്കെടുത്തു.