വെഞ്ഞാറമൂട്: വാമനപുരം,കരുവയൽ കോൺഗ്രസ് വാർഡ് കമ്മിറ്റികളുടെ നേതൃത്വത്തിൽ വിവിധ പരീക്ഷകളിൽ ഉന്നതവിജയം കൈവരിച്ചവരെ അനുമോദിക്കുന്ന 'സ്നേഹസ്പർശം 24' ആഗസ്റ്റ് 4ന് വൈകിട്ട് 4ന് കരുവയൽ ജംഗ്ഷനിൽ നടക്കും.വി.എസ്.ശിവകുമാർ ഉദ്ഘാടനം ചെയ്യും.മണ്ഡലം പ്രസിഡന്റ് എൻ.ആർ.ദിനേശ് അദ്ധ്യക്ഷത വഹിക്കും.ബ്ലോക്ക് കമ്മിറ്റിയംഗം മറ്റത്തിൽ അനിൽ സ്വാഗതം പറയും.കെ.പി.സി.സി അംഗങ്ങളായ ഇ.ഷംസുദീൻ,രമണി പി.നായർ,ആനക്കുഴി ഷാനവാസ്,വാമനപുരം രവി,ബിനു എസ്.നായർ,പുരുഷോത്തമൻ നായർ,എൻ.സുദർശനൻ,യു.എസ്.സാബു,രാജിവ് പി.നായർ തുടങ്ങിയവർ പങ്കെടുക്കും.