panthamkoluthi-prakadanam

ആറ്റിങ്ങൽ: കേന്ദ്ര ബഡ്ജറ്റിൽ കേരളത്തെ അവഗണിച്ചതിൽ പ്രതിഷേധിച്ച് സി.ഐ.ടി.യു പന്തം കൊളുത്തി പ്രകടനം നടത്തി.സി.ഐ.ടി.യു ആറ്റിങ്ങൽ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രകടനം സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റിയംഗം ആർ.സുഭാഷ് ഉദ്ഘാടനം ചെയ്തു.ഏരിയാ പ്രസിഡന്റ് എം.മുരളി അദ്ധ്യക്ഷനായി.സി.ഐ.ടി.യു ജില്ലാ ജോ.സെക്രട്ടറി അഞ്ചുതെങ്ങ് സുരേന്ദ്രൻ,ജി.വേണുഗോപാലൻ നായർ,ജി.വ്യാസൻ,അഡ്വ.സി.ജെ.രാജേഷ് കുമാർ,ബി.ശിശോഭനൻ,എസ്.രാജശേഖരൻ,ആർ.എസ്.അരുൺ,ആർ.പി.അജി തുടങ്ങിയവർ സംസാരിച്ചു.എ.അൻഫാർ,അജി പള്ളിയറ,കെ.ശിവദാസ്,ശിവൻപിള്ള,ജി.സന്തോഷ് കുമാർ,എൻ.ബിനു,ഗായത്രിദേവി,എ.ആർ.റസൽ,സുനിൽകുമാർ,ടി.ബിജു,ലോറൻസ്,ശശാങ്കൻ,എം.ബിനു,വിവേക്,ശശി തുടങ്ങിയവർ നേതൃത്വം നൽകി.