ആറ്റിങ്ങൽ: പിരപ്പമൺകാട് പാടശേഖരത്തിൽ പരീക്ഷണാർത്ഥം ഡ്രോൺ വളപ്രയോഗം നടത്തി.വെള്ളനാട് കാർഷിക വിജ്ഞാൻ കേന്ദ്രം,പാറശാല ഫാർമർ പ്രൊഡ്യൂസർ കമ്പനി,മുദാക്കൽ കൃഷിഭവൻ,പിരപ്പമൺകാട് പാടശേഖര സമിതി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നെൽക്കൃഷിക്കുള്ള ജൈവവളമായ സമ്പൂർണയാണ് പിരപ്പമൺകാട് പാടശേഖരത്തിൽ ഡ്രോൺ ഉപയോഗിച്ച് സ്പ്രേ ചെയ്തത്. ഡ്രോൺ വളപ്രയോഗത്തിന്റെ ഉദ്ഘാടനം ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ നന്ദുരാജ് നിർവഹിച്ചു.മുദാക്കൽ പഞ്ചായത്ത് കൃഷി ഓഫീസർ ജാസ്മി,കൃഷി അസിസ്റ്റന്റ് ജസീം,പാടശേഖര സമിതി പ്രസിഡന്റ് സാബു,സെക്രട്ടറി അൻഫാർ,ട്രഷറർ രാജേന്ദ്രൻ നായർ,പാടശേഖര സൗഹൃദ സംഘം ചെയർമാൻ രതീഷ് രവീന്ദ്രൻ,കൺവീനർ ബിജു മാറ്റാടിയിൽ എന്നിവർ പങ്കെടുത്തു.