കൊച്ചുമകന്റെ കൈപിടിച്ച് കൂളായി ഒരു ക്ളാസ് മുറിയിലേക്ക് സൂപ്പർ താരം രജനികാന്ത് കയറിച്ചെന്നതിന്റെ ആശ്ചര്യത്തിൽ തമിഴ് മക്കൾ. രജനികാന്തിന്റെ രണ്ടാമത്തെ മകളും സംവിധായികയുമായ സൗന്ദര്യ രജനികാന്ത് പങ്കുവച്ച ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തത്. സ്കൂളിൽ പോവില്ലെന്ന് വാശിപിടിച്ച സൗന്ദര്യയുടെ മകൻ വേദിനെ സ്കൂളിലാക്കാൻ പോവുന്ന രജനികാന്തിനെ ചിത്രങ്ങളിൽ കാണാം. - ''ഇന്ന് രാവിലെ എന്റെ മകന് സ്കൂളിൽ പോവാൻ മടി. അപ്പോൾ അവന്റെ സൂപ്പർഹീറോ താത്ത തന്നെ അവനെ സ്കൂളിൽ കൊണ്ടുപോയി. അപ്പാ, എല്ലാ റോളുകളിലും നിങ്ങളാണ് ഏറ്റവും ബെസ്റ്റ്. അത് ഓഫ് സ്‌ക്രീനിൽ ആയാലും ഓൺ സ്ക്രീനിലായാലും. സൗന്ദര്യ കുറിച്ചു. ബെസ്റ്റ് ഗ്രാൻഡ് ഫാദർ, ബെസ്റ്റ് ഫാദർ എന്നീ ഹാഷ് ടാഗുകളോടെയാണ് സൗന്ദര്യ ചിത്രങ്ങൾ പങ്കുവച്ചത്.
നടനും ബിസിനസുകാരനുമായ വിശാഖൻ വരണങ്കാമുടിയാണ് സൗന്ദര്യയുടെ ഭർത്താവ്. ശ്വിൻ റാംകുമാർ എന്ന വ്യവസായിമായുള്ള ആദ്യ വിവാഹത്തിലെ മകനാണ് വേദ്.
സൗന്ദര്യ - വിശാഖൻ ദമ്പതികൾക്കും ഒരു കുഞ്ഞുണ്ട്. വീർ രജനികാന്ത് വണങ്കാമുടി എന്നാണ് കുഞ്ഞിന്റെ പേര്.