അഞ്ചുതെങ്ങ്: അങ്കണവാടികളിലേക്ക് വരുന്ന താത്കാലിക ഒഴിവുകളിലേക്ക് ജീവനക്കാരെ നിയമിക്കുന്നതിനായി നടത്തുന്ന അഭിമുഖത്തെ സംബന്ധിച്ച് നടത്തുന്ന വ്യാജ പ്രചാരണം അവസാനിപ്പിക്കണമെന്ന് അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ലൈജു അഭ്യർത്ഥിച്ചു.വ്യവസ്ഥാപിതമായ രീതിയിൽ സർക്കാർ നിർദ്ദേശ പ്രകാരമുള്ള കമ്മിറ്റിയാണ് ഇതിന്റെ അഭിമുഖത്തിനായി രൂപീകരിച്ചിട്ടുള്ളത്.പ്രോജക്ട് ഓഫീസറാണ് ഈ സമിതി രൂപീകരിക്കുന്നത്. രൂപീകരണത്തിൽ യാതൊരുവിധ ഇടപെടലും ഗ്രാമപഞ്ചായത്ത് നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.