കിളിമാനൂർ:ഇത്തവണ കിളിമാനൂരുകാർക്ക് അത്തപ്പൂക്കളം ഒരുക്കാൻ തോവാളത്ത് നിന്നും തെങ്കാശിയിൽ നിന്നും പൂ വാങ്ങേണ്ട.കിളിമാനൂർ ബ്ലോക്ക് പരിധിയിലെ എട്ട് പഞ്ചായത്തുകളിൽ ചെണ്ടുമല്ലി വസന്തം തീർക്കാൻ ഒരുങ്ങിയിരിക്കുകയാണ് . നിറുത്താതെ പെയ്ത മഴ ആശങ്കയുളവാക്കിയെങ്കിലും നട്ട എല്ലാ ചെടികളും ഒരു കേട് കൂടാതെയും വളരുന്ന സന്തോഷത്തിലാണ് കർഷകർ.ആഗസ്റ്റ് പകുതിയോടെ മൊട്ടിടുന്ന ഇവ സെപ്തംബറോടെ പൂക്കൾ കൊണ്ട് നിറയും.ഇതോടെ ഓണത്തിന് വല്ലങ്ങളിൽ പൂ നിറയും.
ഓരോ പഞ്ചായത്തിലേയും
ചെണ്ടുമല്ലി കൃഷി (ഹെക്ടറിൽ)
കിളിമാനൂർ: 3 ഹെക്ടർ
പുളിമാത്ത്: 4
പഴയകുന്നുമ്മൽ : 2
നഗരൂർ : 3
നാവായിക്കുളം: 1.5
കരവാരം : 1
മടവൂർ : 4
പള്ളിക്കൽ: 1