ആറ്റിങ്ങൽ: മേവർക്കൽ സ്കൂളിൽ കുട്ടികൾക്കായി രൂപീകരിച്ച കൃഷി ക്ലബിന്റെയും ജൈവപച്ചക്കറി കൃഷിയുടെ നടീൽ ഉദ്ഘാടനവും കരവാരം കൃഷിഭവൻ ഓഫീസർ അനൂപ് ചന്ദ്രൻ നിർവഹിച്ചു.എസ്.എം.സി ചെയർമാൻ എ.നിസാർ അദ്ധ്യക്ഷത വഹിച്ചു.കെ.പ്രേമചന്ദ്രൻ,സി.വി.നാരായണൻ നായർ,രഘുനാഥൻ എന്നിവർ സംസാരിച്ചു.ഹെഡ്മിസ്ട്രസ് ബി.മഞ്ജു സ്വാഗതവും കൃഷി ക്ലബംഗം അമാന നന്ദിയും പറഞ്ഞു.