ചിറയിൻകീഴ്: ലോക കണ്ടൽ സംരക്ഷണദിനത്തോടനുബന്ധിച്ച് സോഷ്യൽ ഫോറസ്ട്രി തിരുവനന്തപുരം ഡിവിഷനിലെ ആറ്റിങ്ങൽ സോഷ്യൽ ഫോറസ്ട്രി റേഞ്ച്,അഴൂർ ഗവൺമെന്റ് ഹൈസ്കൂൾ ഫോറസ്ട്രി ക്ലബ് എന്നിവയുടെ ആഭിമുഖ്യത്തിൽ കണ്ടൽ സംരക്ഷണ അവബോധന ക്ലാസ്‌ സംഘടിപ്പിച്ചു.അഴൂർ ഗവൺമെന്റ് ഹൈസ്‌കൂൾ പ്രധാന അദ്ധ്യാപിക മിനി കെ.എസ് പഠന ക്ലാസ്‌ ഉദ്ഘാടനം ചെയ്തു.ആറ്റിങ്ങൽ സോഷ്യൽ ഫോറസ്ട്രി റേഞ്ചിലെ ഫോറസ്റ്റ് ഉദ്യോഗസ്ഥരായ എ.ഷാജി,ഇ.എം ഷാജഹാൻ എന്നിവർ ക്ലാസെടുത്തു. വിദ്യാർത്ഥികൾ അഴൂർ ഗ്രാമപഞ്ചായത്ത് പതിനാറാം വാർഡിലെ കണ്ടൽ പ്രദേശമായ കോളം കായൽ തീരം സന്ദർശിച്ചു.ഫോറസ്ട്രി ക്ലബ്‌ കോഓർഡിനേറ്റർ സജ.എസ്,അദ്ധ്യാപകരായ അക്ബർഷാ,ഷീജ.എസ് എന്നിവർ നേതൃത്വം നൽകി.