ചിറയിൻകീഴ്: അഴൂർ ഗ്രാമപഞ്ചായത്തിൽ ഭരണസ്തംഭനമാരോപിച്ച് കോൺഗ്രസ് അംഗങ്ങൾ പഞ്ചായത്ത് കമ്മിറ്റി ബഹിഷ്കരിച്ച് പ്രതിഷേധിച്ചു.പഞ്ചായത്തിലെ ഒട്ടനവധി വീടുകൾ ചോർന്നൊലിച്ചിട്ടും ലിസ്റ്റിൽ ഉൾപ്പെട്ടവർക്കു പോലും ലൈഫ് ഭവന പദ്ധതിയിൽ വീടുകൾ നൽകുന്നില്ല,അങ്കണവാടി കുട്ടികളുടെ പോഷകാഹാരം നൽകുന്നതിലെ വീഴ്ച,സ്ട്രീറ്റ് ലൈറ്റുകളുടെ മെയിന്റനൻസും റോഡുകളുടെ അറ്റകുറ്റപ്പണികളും സമയബന്ധിതമായി നടത്തുന്നില്ല തുടങ്ങിയ ആരോപണങ്ങൾ ഉന്നയിച്ചാണ് പ്രതിപക്ഷ കോൺഗ്രസ് അംഗങ്ങൾ നടുത്തളത്തിലിറങ്ങി ബഹളം വയ്ക്കുകയും കമ്മിറ്റി ബഹിഷ്കരിക്കുകയും ചെയ്തത്.തുടർന്ന് അംഗങ്ങൾ പുറത്തിറങ്ങി ഓഫീസിന മുന്നിൽ മുദ്രാവാക്യം വിളികളോടെ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പ്രതിഷേധം കോൺഗ്രസ് പാർലമെന്ററി പാർട്ടി ലീഡർ സജിത്ത് മുട്ടപ്പലം ഉദ്ഘാടനം ചെയ്തു.അംഗങ്ങളായ കെ.ഓമന,ബി.മനോഹരൻ,നസിയാ സുധീർ എന്നിവർ നേതൃത്വം നൽകി.