ആറ്റിങ്ങൽ: ദേശീയ വിദ്യാഭ്യാസ നയം പിൻവലിക്കുക,പി.എഫ്.ആർ.ഡി.എ നിയമം റദ്ദാക്കുക,ഡി.എ കുടിശ്ശിക അനുവദിക്കുക തുടങ്ങിയാവശ്യങ്ങൾ ഉന്നയിച്ച് 27ന് കെ.എസ്.ടി.എ നടത്തുന്ന സെക്രട്ടേറിയറ്റ് മാർച്ചിന്റെ പ്രചരണാർത്ഥം ആറ്റിങ്ങൽ സബ് ജില്ല നടത്തിയ വാഹനറാലി ആറ്റിങ്ങൽ മുനിസിപ്പൽ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.നജീം ഉദ്ഘാടനം ചെയ്തു.സി.പി.എം ആറ്റിങ്ങൽ വെസ്റ്റ് എൽ.സി അംഗം എസ്.സതീഷ് കുമാർ,കെ.എസ്.ടി.എ ജില്ലാ ട്രഷറർ ബി.എസ്.ഹരിലാൽ,ജില്ലാ എക്സിക്യുട്ടീവ് കമ്മിറ്റിയംഗം എച്ച്.അരുൺ, ജില്ലാ കമ്മിറ്റി അംഗങ്ങളായ എം.മഹേഷ്,ടി.പി.രഞ്ജുഷ,സബ് ജില്ലാ പ്രസിഡന്റ് ദിലിത്ത്,സെക്രട്ടറി നിഹാസ് എന്നിവർ സംസാരിച്ചു.