സ്വകാര്യ കമ്പനികളുടെ താരിഫ് വർദ്ധനയിൽ ബി.എസ്.എൻ.എല്ലിലേക്ക് ഉപഭോക്തൃ ഒഴുക്ക്
തിരുവനന്തപുരം: സ്വകാര്യ ടെലികോം കമ്പനികൾ താരിഫ് കുത്തനെ ഉയർത്തിയതോടെ ബി.എസ്.എൻ.എല്ലിലേക്ക് ഉപഭോക്താക്കളുടെ കുത്തൊഴുക്ക്. ജൂലായിൽ ആദ്യ മൂന്നാഴ്ചകളിൽ 35,497 പേരാണ് സംസ്ഥാനത്ത് ബി.എസ്.എൻ.എല്ലിലേക്ക് പോർട്ട് ചെയ്തത്. വരും മാസങ്ങളിൽ ഒഴുക്ക് കൂടുമെന്നാണ് പ്രതീക്ഷ.ദേശീയ തലത്തിൽ രണ്ടരലക്ഷം പേരാണ് ജൂലായിൽ ബി.എസ്.എൻ.എല്ലിലേക്ക് എത്തിയത്.ഇതോടെ പ്രവർത്തന നഷ്ടം 8,161കോടിയിൽ നിന്ന് 5,370കോടിയായി കുറഞ്ഞു.അതിവേഗ ഇന്റർനെറ്റ് സൗകര്യമില്ലാത്തതാണ് ബി.എസ്.എൻ.എല്ലിന് അനുകൂലസാഹചര്യം പ്രയോജനപ്പെടുത്തുന്നതിന് തടസമാകുന്നത്.
ഇത് പരിഹരിക്കാൻ ടാറ്റ കൺസൾട്ടൻസി സർവീസുമായി ചേർന്ന് ഒരുലക്ഷം 4ജി ടവറുകൾ സ്ഥാപിക്കാൻ തീരുമാനിച്ചിട്ടുണ്ട്. കേരളത്തിലും പുതിയ 4ജി ടവറുകൾ വരും.ഇതിനായി 15,000കോടിരൂപയുടെ കരാർ ടി.സി.എസുമായി ഒപ്പുവെച്ചു.നിലവിൽ ബി.എസ്.എൻ.എല്ലിലെ സിഗ്നൽ പ്രശ്നം പരിഹരിക്കാൻ https://tarangsanchar.gov.in/emfportal എന്ന പ്രത്യേക പോർട്ടൽ ആരംഭിച്ചു.