വർക്കല: പാരിപ്പളളി - ചാവർകോട് ലയൺസ് ക്ലബ്ബിന്റെ 2024-25 വർഷത്തെ ഭാരവാഹി സ്ഥാനാരോഹണ ചടങ്ങുകൾ 318എ ഫസ്റ്റ് വൈസ് ഡിസ്ട്രിക്ട് ഗവർണർ ജയിൻ.സി.ജോബ് ഉദ്ഘാടനം ചെയ്തു.ക്ലബ് പ്രസിഡന്റ് എസ്.ബിനുസുകുമാരൻ അദ്ധ്യക്ഷത വഹിച്ചു.സെക്കൻഡ് വൈസ് ഡിസ്ട്രിക്ട് ഗവർണർ അനിൽകുമാർ ചികിത്സാസഹായ വിതരണവും പുതിയ അംഗങ്ങളുടെ സ്ഥാനാരോഹണവും നടത്തി.ഷുജജെയിം, മിനിഅനിൽകുമാർ,കാബിനറ്റ് അംഗങ്ങളായ ആറ്റിങ്ങൽ പ്രകാശ്,പ്രസാദ് അമ്പാടി,ഫസിലുദ്ദീൻ,റീജിയണൽ ചെയർപേഴ്സൺ രാധാകൃഷ്ണൻ തുടഹിയവർ സംസാരിച്ചു.ഭാരവാഹികളായി ബിനുസുകുമാരൻ (പ്രസിഡന്റ്), അനിൽ.വി.കോവൂർ (സെക്രട്ടറി),ഷാജി.സി (ട്രഷറർ) എന്നിവർ ചുമതലയേറ്റു.