ആറ്റിങ്ങൽ: കരിച്ചിയിൽ ഗണേശോത്സവ ടെമ്പിൾ ട്രസ്റ്റിന്റെയും ശ്രീ ഗണേശോത്സവ സമിതിയുടെയും നേതൃത്വത്തിലുള്ള ശ്രീ ഗണേശോത്സവത്തിന്റെ സ്വാഗതസംഘം കമ്മിറ്റിയും പുരസ്‌കാര വിതരണവും നാളെ (28) ആറ്റിങ്ങൽ കച്ചേരിനട ഇന്നു ഓഡിറ്റോറിയത്തിൽ ഉച്ചയ്‌ക്ക് 3ന് മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ ഉദ്ഘാടനം ചെയ്യും. അനെർട്ട് മുൻ ഡയറക്ടറും എൻജിനിയേഴ്സ് ഒഫ് ഇന്ത്യ ചെയർമാനുമായ ഡോ.എം.ജയരാജു അദ്ധ്യക്ഷനാവും. പഞ്ചാബിലെ സാഹിത്യകാരനും വേൾഡ് പീസ് ഫൗണ്ടേഷൻ ചെയർമാനുമായ ജർണെയിൽ സിംഗ് ആനന്ദ് മുഖ്യാതിഥിയാവും. അമർ ഹോസ്‌പിറ്റൽ എം.ഡി ഡോ. പി.രാധാകൃഷ്ണൻ, ഗണേശസമിതി പ്രസിഡന്റ് കിഴക്കില്ലം രാജേഷ് നമ്പൂതിരി, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാവൈസ് പ്രസിഡന്റ് പൂജ ഇക്ബാൽ, ഗണേശോത്സവ ടെമ്പിൾ ട്രസ്റ്റ് ചെയർമാൻ വക്കം അജിത്, കേന്ദ്ര ഫിലിം സെൻസർ ബോർഡ് അംഗം പാർത്ഥസാരഥി എന്നിവർ സംസാരിക്കും.

ജർണെയിൽ സിംഗ് ആനന്ദ്,പങ്കജം കൊട്ടാരത്ത്,മോളി ജോസഫ്,അശോകൻ എരുലാന്റി,വിതുര വി.അശോക്, സായിപ്രകാശ്,സിതാര ബാലചന്ദ്രൻ എന്നിവർക്ക് കാവ്യശ്രേഷ്ഠ പുരസ്‌കാരം നൽകും. ഡോ.ബിജു രമേശ്,​ചെങ്കൽ രാജശേഖരൻ നായർ,​വിഷ്ണുഭക്തൻ,​ ജ്യോതിസ് ചന്ദ്രൻ,​ പാർവതീപുരം എച്ച്.പത്മനാഭയ്യർ, ബി.അനിൽകുമാർ,​റോയൽ അജി,​കെ.അജയകുമാർ,​രാകേഷ് ബ്രഹ്മാനന്ദൻ,​തങ്കരാജ്,​ മുഹ്സിൻ മജീദ്,​ എസ്.ഷൈജു,​ ആർ.നസീർഖാൻ,​ സന്തോഷ്,​ മുഹമ്മദ് താഹ,​ കെ.പി.ദുര്യോധനൻ,​ഡോ.സതീഷ്‌കുമാർ എന്നിവർക്ക് ശ്രീഗണേശോത്സവ പുരസ്‌കാരവും കാണിപ്പയ്യൂർ പരമേശ്വരൻ നമ്പൂതിരിപ്പാട്,​നീലകണ്ഠൻ നമ്പൂതിരിപ്പാട്,കെ.ആർ മനോജ്,​എം.സുബ്രഹ്മണ്യൻ നമ്പൂതിരി,​ആറ്റുകാൽ ദാമോദരൻ നമ്പൂതിരി,​ഡോ.കെ.സുഭാഷ് പോറ്റി,​അവധൂത് ഗുരുപ്രസാദ്,​എ.വി.ഗീതാകുമാരി,​ ജി.സുനിൽബാബു,​കെ.സുരേഷ്‌കുമാർ,​എസ്.എസ്.ശരത്,​ശ്യാംചന്ദ്ര മാരാർ എന്നിവർക്ക് ആദ്ധ്യാത്മിക പുരസ്‌കാരവും നൽകും.