തിരുവനന്തപുരം: രണ്ട് പേരുടെ നിപ പരിശോധനാ ഫലങ്ങൾ കൂടി നെഗറ്റീവായതായി മന്ത്രി വീണാ ജോർജ്. ഇതുവരെ ആകെ 68 സാമ്പിളുകളാണ് നെഗറ്റീവായത്. പുതുതായി 4 പേരാണ് അഡ്മിറ്റായത്. ആകെ 5 പേരാണ് ചികിത്സയിലുള്ളത്. 472 പേരാണ് നിലവിൽ സമ്പർക്ക പട്ടികയിലുള്ളത്. അതിൽ 220 പേരാണ് ഹൈറിസ്ക് വിഭാഗത്തിലുള്ളത്. ഇതുവരെ 807 പേർക്ക് മാനസിക ആരോഗ്യ സേവനങ്ങൾ നൽകി. മലപ്പുറം കളക്ടറേറ്റിൽ വൈകുന്നേരം ചേർന്ന നിപ അവലോകന യോഗത്തിൽ മന്ത്രി ഓൺലൈനായി പങ്കെടുത്തു.