കോവളം : വെങ്ങാനൂർ ഗ്രാമപഞ്ചായത്ത് ബഡ്സ് സ്കൂളിൽ നെയ്യാറ്റിൻകര നിംസ് മെഡിസിറ്റി ആഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.ക്യാമ്പ് വെങ്ങാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.എസ്.ശ്രീകുമാർ ഉദ്ഘാടനം ചെയ്തു.കേരള സംഗീത നാടക അക്കാഡമി അതിയന്നൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ കോ-ഓഡിനേറ്റർ വിജേഷ് ആഴിമല അദ്ധ്യക്ഷത വഹിച്ചു.ഡോ.സുബിൻ,ഡോ.അഭിരാമി,ബഡ്സ് സ്കൂൾ പ്രിൻസിപ്പൽ ധന്യ എന്നിവർ നേതൃത്വം നൽകി.