തിരുവനന്തപുരം: ഗാന്ധിയൻ കെ.ഇ.മാമ്മന്റെ ഏഴാം ചരമവാർഷികവും സ്‌കോളർഷിപ്പ് വിതരണവും നടന്നു. നൂറുൽ ഇസ്ലാം സർവകലാശാലയും നിംസ് മെഡിസിറ്റിയും നടത്തിവരുന്ന കെ.ഇ.മാമ്മൻ സ്‌കോളർഷിപ്പിന്റെ ഈ വർഷത്തെ വിതരണോദ്ഘാടനം സിറോ മലങ്കരസഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ നിർവഹിച്ചു.
സാഹിത്യകാരൻ ഡോ.ജോർജ് ഓണക്കൂർ മുഖ്യാതിഥിയായിരുന്നു. നിംസ് മെഡിസിറ്റി എം.ഡി എം.എസ്.ഫൈസൽ ഖാൻ ആമുഖ പ്രഭാഷണം നടത്തി.
നിംസ് മൈക്രോ ഹോസ്‌പിറ്റൽസ് ആൻഡ് വത്സല നഴ്സിംഗ് ഹോം സി.ഇ.ഒ ഫാത്തിമ മിസാജ്,നിംസ് അഡ്മിനിസ്‌ട്രേറ്റീവ് കോ ഓർഡിനേറ്റർ ശിവകുമാർ രാജ്, നിംസ് മെഡിസിറ്റി ജനറൽ മാനേജർ ഡോ.കെ.എ.സജു,നിംസ് കോളേജ് ഒഫ് നഴ്സിംഗ് പ്രിൻസിപ്പൽ ജോസഫൈൻ വിനിത,സ്വദേശാഭിമാനി കൾച്ചറൽ ഫോറം ചെയർമാൻ അഡ്വ.വിനോദ് സെൻ തുടങ്ങിയവർ പങ്കെടുത്തു. കെ.ഇ.മാമ്മന്റെ ജീവിതത്തെ ആസ്‌പദമാക്കി അനിൽകുമാർ തിരുവോത്ത് രചിച്ച 'കെ.ഇ.മാമ്മൻ നിലയ്ക്കാത്ത സമരാവേശം' എന്ന പുസ്‌തകം വിതരണം ചെയ്‌തു.