വെള്ളനാട്: വ്യാജച്ചാരായ നിർമ്മാണത്തിനിടെ വെള്ളൂർക്കോണം രതീഷ് ഭവനിൽ രവീന്ദ്രൻ(65) പിടിയിലായി.വീട്ടിൽ ഇയാൾ ഒറ്റക്കാണ് കഴിഞ്ഞിരുന്നത്.ഇയാളുടെ സഹായികളായ രണ്ടുപേർ ഓടി രക്ഷപ്പെട്ടു.
സ്വകാര്യ വ്യക്തിയുടെ മരച്ചീനി പുരയിടത്തിൽ ബാരലുകളിൽ കുഴിച്ചിട്ടിരുന്ന നിലയിൽ കോടയും,വീട്ടിൽ സൂക്ഷിച്ചിരുന്ന ചാരായവും വാറ്റ് ഉപകരണങ്ങളും ആര്യനാട് പൊലീസ് കണ്ടെടുത്തു.ചാരായം വാറ്റിയിരുന്നത് പന്നിഫാമിന്റെ മറവിൽ ആയിരുന്നതിനാൽ ഇതിന്റെ ഗന്ധം പുറത്ത് വന്നിരുന്നില്ല. സ്വകാര്യ വ്യക്തികളുടെ കാടു പിടിച്ച മരച്ചീനിവിളയിൽ 200 ലിറ്റർ കൊള്ളുന്ന പ്ലാസ്റ്റിക് ബാരലിലും 10 ലിറ്റർ കൊള്ളുന്ന ചെറിയ പ്ലാസ്റ്റിക് ബാരലിലും വ്യാജചാരായ നിർമ്മാണത്തിന് ആവശ്യമായ കോടയും വാറ്റുപകരണങ്ങൾ സൂക്ഷിച്ച് വച്ചിരുന്നതും പൊലീസ് പിടിച്ചെടുത്തു