പാലോട്: കർക്കിടക വാവിനും മറ്റ് വിശേഷ ദിവസങ്ങളിലും ഉപയോഗിക്കുന്നതിലേക്ക് ചാരായം വാറ്റുന്നതിനായി സൂക്ഷിച്ച 600 ലിറ്ററോളം കോട പിടികൂടി നശിപ്പിച്ചു.പെരിങ്ങമ്മല, മങ്കയം,അടിപറമ്പ്,വെങ്കിട്ടപാലത്തിന് സമീപം എന്നിവിടങ്ങളിലെ ഉൾവന ഭാഗത്ത് ആണ് കോട കണ്ടെത്തിയത്. വലിയ കുഴികളുണ്ടാക്കി അതിൽ കൂട്ടിയോജിപ്പിച്ച വലിയ പ്ലാസ്റ്റിക് ഷീറ്റുകളിലാണ് കോട സൂക്ഷിച്ചിരുന്നത്.ഇതുമായി ബന്ധപ്പെട്ട് ആരെയും പിടികൂടിയിട്ടില്ല. അന്വേഷണം നടക്കുന്നതായി അസി.എക്സൈസ് ഇൻസ്പെക്ടർ രഞ്ജിത്ത് പറഞ്ഞു. പ്രിവന്റീവ് ഓഫീസർ ബിജു, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) മാരായ സജി, നജിമുദ്ദീൻ, വനിതാ സിവിൽ എക്സൈസ് ഓഫീസർ മഞ്ജുഷ, ശ്രീജിത്ത് എന്നിവർ പങ്കെടുത്തു.