നെയ്യാറ്റിൻകര: യുവതിയെ പീഡിപ്പിച്ച കേസിൽ ബോക്‌സിംഗ് ട്രെയിനർ റിമാൻഡിൽ. നെയ്യാറ്റിൻകര കുളത്തൂർ നല്ലൂർ വട്ടംകാവുള്ള വീട്ടിൽ സുനിൽകുമാറി (28) നെയാണ് നെയ്യാറ്റിൻകര കോടതി റിമാൻഡ് ചെയ്തത്. നെയ്യാറ്റിൻകര ടി.ബി ജംഗ്ഷനിലെ ഫിറ്റ്നെസ് സെന്ററിൽ പരിശീലനത്തിനെത്തിയ യുവതിയെയാണ് ഇയാൾ പീഡിപ്പിച്ചത്. സെന്ററിലും മറ്റു സ്ഥലങ്ങളിലും വച്ചാണ് പീഡിപ്പിച്ചത്. ഇയാളുടെ കാറും കസ്റ്റഡിയിലെടുത്തു. കൂടുതൽ അന്വേഷണത്തിനായി പ്രതിയെ കസ്റ്റഡിയിൽ കിട്ടാൻ അപേക്ഷ നൽകുമെന്ന് നെയ്യാറ്റിൻകര ഡിവൈ.എസ്.പി ഷാജിയുടെ നേതൃത്വത്തിലുള്ള സംഘം അറിയിച്ചു. അന്വേഷണസംഘത്തിൽ സി.ഐ പ്രവീൺ, എസ്.ഐ ആഷിഷ്, ബൈജു, ഷാഡോ എസ്.ഐ മാരായ പ്രേംകുമാർ,അലക്സ്, അജിത്ത് ,അരുൺകുമാർ, പ്രമോദ്, ശരത്ചന്ദ്രൻ തുടങ്ങിയവരും ഉണ്ടായിരുന്നു.