മലയിൻകീഴ്: വീടിന്റെ മുൻവശത്തെ വാതിലിന്റെ പൂട്ട് കുത്തിപ്പൊളിച്ച് അകത്തുകടന്ന് പണം കവർന്നു.ഇന്നലെ ഉച്ചയോടെ മേപ്പൂക്കട രോഹിണിയിൽ മധുവിന്റെ വീട്ടിലാണ് മോഷണം നടന്നത്.ഈ സമയം വീട്ടിലാരുമുണ്ടായിരുന്നില്ല.അലമാരയിലെ പഴ്‌സിൽ സൂക്ഷിച്ചിരുന്ന 4500 രൂപയും കോയിൻ ബോക്‌സിലെ പണവും വീട്ടുകാർ ഉപയോഗിച്ചിരുന്ന പൗഡറും സ്‌പ്രേയും മോഷ്ടിച്ചു.മധു ആർ.ജെ.ഡി കാട്ടാക്കട നിയോജക മണ്ഡലം പ്രസിഡന്റും മലയിൻകീഴ് സഹകരണ ബാങ്ക് ജീവനക്കാരനുമാണ്.ഇയാൾ ബാങ്കിലും ഭാര്യ മകനുമായി ആശുപത്രിയിലും പോയിരുന്ന സമയത്തായിരുന്നു മോഷണം. വെട്ടുകത്തികൊണ്ടാണ് പൂട്ട് പൊളിച്ചത്.വീടിന് പിറക് വശത്തെ ഇരുമ്പ് വാതിലും പൊളിക്കാൻ ശ്രമിച്ചിട്ടുണ്ട്.