തിരുവനന്തപുരം : വിവിധ വകുപ്പുകളിൽ എൽ.ഡി ക്ലാർക്ക് തസ്തികയിലേക്കുള്ള ഒബ്ജക്ടീവ് പരീക്ഷ ഇന്ന് ഉച്ചയ്ക്ക് 1.30 മുതൽ 3.30 വരെ നടക്കും. സംസ്ഥാനത്താകെ 607 പരീക്ഷാകേന്ദ്രങ്ങളിലായി 139187 ഉദ്യോഗാർത്ഥികളാണ് പരീക്ഷ എഴുതുന്നത്. തിരുവനന്തപുരം ജില്ലയിൽ 272 കേന്ദ്രങ്ങളിലായി 63380 പേരെയാണ് അഡ്മിറ്റ് ചെയ്തിട്ടുള്ളത്. കൊല്ലം (157) പത്തനംതിട്ട (35) ആലപ്പുഴ (58) കോട്ടയം (76), മറ്റു ജില്ലകളിൽ ഒന്നും വീതമാണ് പരീക്ഷാകേന്ദ്രങ്ങൾ.