തിരുവനന്തപുരം: ഹോമിയോ ഡോക്ടർ നിയമനത്തിന് ആരോഗ്യമന്ത്രി വീണാ ജോർജിന്റെ പഴ്സണൽ സ്റ്റാഫ് കോഴ വാങ്ങിയെന്ന പരാതിയിൽ അന്വേഷണസംഘം വഞ്ചിയൂർ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു.ആരോഗ്യമന്ത്രിയുടെ പഴ്സണൽ സ്റ്റാഫ് അഖിൽ മാത്യുവിനും ആരോഗ്യവകുപ്പിനും തട്ടിപ്പുമായി ബന്ധമില്ലെന്ന് കുറ്റപത്രം വ്യക്തമാക്കുന്നു. കെ.പി.മുഹമ്മദ്, അബ്ദുൾ ബാസിത്, ലെനിൻ രാജ്, റൗസ്, അഖിൽ സജീവ് എന്നിവരാണു കേസിലെ പ്രതികൾ.
മകന്റെ ഭാര്യയ്ക്കു മെഡിക്കൽ ഓഫീസർ നിയമനത്തിന് മന്ത്രിയുടെ സ്റ്റാഫ് കൈക്കൂലി വാങ്ങിയെന്ന് മലപ്പുറം സ്വദേശി ഹരിദാസനാണ് 2023 സെപ്തംബറിൽ പരാതി നൽകിയത്.