f

തിരുവനന്തപുരം: ഷിരൂരിൽ മണ്ണിടിച്ചലിൽ കാണാതായ മലയാളി ലോറി ഡ്രൈവർ അർജുനെ കണ്ടെത്തുന്നതിന്‌ ഗംഗാവാലി നദിയിൽ തെരച്ചിൽ നടത്തുന്നതിന്‌ നാവികസേനയിൽനിന്ന്‌ വിദഗ്‌ധരായ കൂടുതൽ ഉദ്യോഗസ്ഥരെയും ഉപകരണങ്ങളും ലഭ്യമാക്കുന്നതിന്‌ അടിയന്തരമായി ഇടപെടണമെന്ന്‌ ആവശ്യപ്പെട്ട്‌ മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്രപ്രതിരോധ മന്ത്രി രാജ്‌നാഥ്‌ സിംഗിന്‌ കത്തയച്ചു. കത്തിന്റെ പകർപ്പ്‌ ഉൾപ്പെടുത്തി കർണാടകമുഖ്യമന്ത്രി സിദ്ധരാമയ്യയ്‌ക്കും മുഖ്യമന്ത്രി കത്തയച്ചിട്ടുണ്ട്‌.