വെഞ്ഞാറമൂട്: മത്തനാട് ക്ഷേത്രക്കടവിൽ ബലി തർപ്പണത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി.മാണിക്കൽ ഗ്രാമപഞ്ചായത്തിലെ ബലിതർപ്പണ കേന്ദ്രങ്ങളിൽ പ്രമുഖ സ്ഥാനമാണ് മത്തനാട് ക്ഷേത്രക്കടവിനുള്ളത്. ജലസമൃദ്ധമായ പുഴയും രണ്ട് പൗരാണിക ക്ഷേത്രങ്ങളുടെ സാമീപ്യവുമാണ് ഇവിടുത്തെ സവിശേഷത. പ്രമുഖരായ വൈദികർ ബലിതർപ്പണത്തിന് നേതൃത്വം നൽകും.ആഗസ്റ്റ് 3ന് രാവിലെ 5മുതൽ 10വരെയാണ് സമയം.ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന പൗരസമിതിയുടെ ആഭിമുഖ്യത്തിലാണ് ചടങ്ങുകൾ സംഘടിപ്പിച്ചിട്ടുള്ളത്. ഇരുന്ന് ബലികർമ്മങ്ങൾ അനുഷ്ഠിക്കാൻ പ്രയാസമുള്ളവർക്കായി മേശകൾ ഒരുക്കിയിട്ടുണ്ടെന്ന് ഭാരവാഹികളായ കെ.വിജയകുമാരൻ നായർ,എസ്.ഹരി കുമാർ എന്നിവർ അറിയിച്ചു.