കല്ലമ്പലം: അടുത്തിടെ സോഷ്യൽ മീഡിയയിൽ വൈറലായ ഒറ്റൂർ കെ.ജി.എസ്.പി യു.പി സ്കൂളിലെ താളം പിടിക്കുന്ന വിദ്യാർത്ഥികൾക്ക് ഒറ്റൂർ പ്രവാസി കൂട്ടായ്‌മ ബാൻഡുകൾ നൽകി.സ്കൂൾ മാനേജ്മെന്റ് ഒരു പരിശീലകനെ നിയമിക്കുന്നതോടെ ബാൻഡ് ട്രൂപ്പാകും. ഒറ്റൂർ പ്രദേശത്തെ പ്രവാസികളായ ദുബായ് കേന്ദ്രമായി പ്രവർത്തിക്കുന്ന സംഘടനയാണ് ഒറ്റൂർ പ്രവാസി കൂട്ടായ്മ.എ.പി.ജെ 9-ാം അനുസ്മരണ ദിനത്തോടനുബന്ധിച്ച് നോബിൾ ഗ്രൂപ്പ് ഓഫ് സ്കൂൾസ് സംഘടിപ്പിച്ച സംയുക്ത അസംബ്ലിയിൽ സ്‌കൂളിന് ബാൻഡുകൾ കൈമാറി.