കല്ലമ്പലം: കടമ്പാട്ടുകോണം ശുഭപ്രദായിനി എൻ.എസ്.എസ് കരയോഗ വാർഷികം താലൂക്ക് യൂണിയൻ പ്രസിഡന്റ് അഡ്വ.ജി.മധുസൂദനൻ പിള്ള ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് ബി.കൃഷ്ണനുണ്ണിത്താൻ അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് യൂണിയൻ വൈസ് പ്രസിഡന്റ് ഡോ.സി.എസ്.ഷൈജുമോൻ മുഖ്യപ്രഭാഷണം നടത്തി.യൂണിയൻ സെക്രട്ടറി.ജി. അശോക് കുമാർ,മേഖല കൺവീനർ ബി.ജയപ്രകാശ്,ആർ.ഉണ്ണികൃഷ്ണപിള്ള,ജി.രാമചന്ദ്രൻ പിള്ള, എസ്.അരുൺ കുമാർ,ജി.ആർ.സീമ എന്നിവർ പങ്കെടുത്തു.