കല്ലമ്പലം: ഓപ്പറേഷൻ മത്സ്യയുടെ ഭാഗമായി ഭക്ഷ്യസുരക്ഷാ വകുപ്പ് കഴിഞ്ഞദിവസം രാത്രിയിൽ നടത്തിയ പരിശോധനയിൽ കടമ്പാട്ടുകോണം മത്സ്യ മാർക്കറ്റിൽ നിന്ന് പഴകിയ മത്സ്യം പിടിച്ചെടുത്തു.മൊബൈൽ ഫുഡ് ടെസ്റ്റിംഗ് ലാബിന്റെ സഹായത്തോടെ നടത്തിയ പരിശോധനയിൽ 90 കിലോ വേളാപ്പാര മത്സ്യമാണ് പിടിച്ചെടുത്ത് നശിപ്പിച്ചത്. വർക്കല ഭക്ഷ്യസുരക്ഷാ ഓഫീസറായ ഡോ.പ്രവീൺ ആർ.പി,ഉദ്യോഗസ്ഥരായ ഷീജ.എൻ,അജിത ജോസ്,അഹല്യ,വിനോദ് എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.