പള്ളിക്കൽ:ഉറവ സാംസ്കാരിക വേദിയുടെയും കേരള സ്റ്റേറ്റ് എക്സ് സർവീസ് ലീഗ് പള്ളിക്കൽ- മടവൂർ ബ്രാഞ്ചിന്റെയും സംയുക്താഭിമുഖ്യത്തിൽ കാർഗിൽ വിജയത്തിന്റെ സിൽവർ ജൂബിലി ആഘോഷിച്ചു.ധീരജവാന്മാർക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് പള്ളിക്കൽജംഗ്ഷനിൽ താത്കാലികമായി സ്ഥാപിച്ച സ്തൂപത്തിന് മുന്നിൽ പുഷ്പാർച്ചന നടത്തി.തുടർന്ന് പള്ളിക്കൽ സുമിയാ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കാർഗിൽ പോരാളി ഗോപകുമാർ,ഡോ.മണികണ്ഠൻ പള്ളിക്കൽ,ഷംസുദ്ദീൻ രാമചന്ദ്രൻ ഉണ്ണിത്താൻ,സി.എസ്.സുരേഷ്,സുനിൽ വെട്ടിയറ തുടങ്ങിയവർ പങ്കെടുത്തു.ചടങ്ങിൽ വച്ച് മേഖലയിലെ മുതിർന്ന വിമുക്തഭടന്മാരെ ആദരിച്ചു.