മുടപുരം: നവംബർ 4 മുതൽ 11 വരെ എറണാകുളത്ത് നടക്കുന്ന പ്രഥമ സംസ്ഥാന സ്കൂൾ ഒളിമ്പിക്സിന്റെ പ്രചാരണത്തിന്റെ ഭാഗമായി വെയിലൂർ ഗവ.ഹൈസ്കൂളിൽ വിളംബര ദീപശിഖ കത്തിക്കലും പ്രയാണവും സംഘടിപ്പിച്ചു. സ്കൂളിൽ നടന്ന ഒളിമ്പിക്സ് സ്പെഷ്യൽ അസംബ്ലിയിൽ സ്കൂൾ ഹെഡ്മിസ്ട്രസ് എ.എസ്. അനിത ബായി ദീപശിഖ കൊളുത്തി.കായികാദ്ധ്യാപിക ജി.പി.സുഷ,സ്കൂൾ സ്പോർട്സ് ലീഡർമാരായ ലിനുവിനും ആർദ്ര സജീവിനും ദീപശിഖ കൈമാറി.തുടർന്ന് സ്പോർട്സ് ജേഴ്സിയണിഞ്ഞ വിദ്യാർത്ഥികളുമായി സ്കൂൾ ഗ്രൗണ്ടിൽ ദീപശിഖ പ്രയാണവും നടത്തി. പ്രഥമ സംസ്ഥാന സ്കൂൾ ഒളിമ്പിക്സിനോടനുബന്ധിച്ചുള്ള വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടിയുടെ സന്ദേശം ആർദ്ര സജീവ് അവതരിപ്പിച്ചു.അദ്ധ്യാപകരായ എസ്.സജീന,ജെ .എം.റഹീം തുടങ്ങിയവർ നേതൃത്വം നൽകി.