ചിറയിൻകീഴ്: കാർഗിൽ വിജയ് ദിവസത്തിൽ നാടിനു വേണ്ടി ജീവൻ നൽകിയ സൈനികർക്ക് ബിഗ് സല്യൂട്ട് നൽകി പെരുങ്ങുഴി നിവാസികൾ.പെരുങ്ങുഴി ക്യാപ്ടൻ വിക്രം റസിഡന്റ്സ് അസോസിയേഷന്റെ (സി.വി.ആർ.എ) ആഭിമുഖ്യത്തിലാണ് സല്യൂട്ട് കാർഗിൽ വിജയ് ദിവസ് ദിനാചരണം സംഘടിപ്പിച്ചത്.പാങ്ങോട് മിലിട്ടറി സ്റ്റേഷൻ കേണൽ അനിൽകുമാർ.എസ് ഉദ്ഘാടനം ചെയ്തു.റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് എം.സുരേഷ് ബാബു അദ്ധ്യക്ഷത വഹിച്ചു.1971ൽ നടന്ന ഇന്ത്യാ - പാകിസ്ഥാൻ യുദ്ധത്തിൽ പങ്കെടുത്ത് രാഷ്ട്രപതിയിൽ നിന്ന് പരംവീർ ചക്രം നേടിയ രാമസ്വാമി ചെട്ടിയാരെ അനുസ്മരിച്ച് ഭാര്യ രാജമ്മയെ പൊന്നാടയണിയിച്ച് ആദരിച്ചു.അഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.അനിൽ,ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.ഷാജഹാൻ,ഗ്രാമപഞ്ചായത്തംഗങ്ങളായ അനിൽ കെ.എസ്,എസ്.വി.അനിലാൽ,കെ.ഓമന,ബി.ജയകുമാർ,എ.ഡി.എസ് ചെയർപേഴ്സൺ ജീന അനിൽ, അസോസിയേഷൻ ഭാരവാഹികളായ എസ്.വിജയൻ,ബി.വിജയകുമാർ,പി.സുഗതകുമാർ,എം.ഉമ്മർ,എ.കെ.സലിം എന്നിവർ പങ്കെടുത്തു.ഷാനി ഷാനവാസ് സ്വാഗതം പറഞ്ഞു.