pidich-bus

ആറ്റിങ്ങൽ: അമിത വേഗത്തിൽ ടൗണിലൂടെ വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും അപകടമുണ്ടാക്കുന്ന രീതിയിൽ ഓടിച്ച സ്വകാര്യ ബസുകൾ ആറ്റിങ്ങൽ ആർ.ടി അധികൃതർ കസ്റ്റഡിയിലെടുത്തു. യാത്രയിലുടനീളം അനാവശ്യമായി ഹോൺ മുഴക്കിക്കൊണ്ട് യാത്രക്കാർക്കും മറ്റു വാഹനങ്ങൾക്കും ഭീഷണിയായി സർവീസ് നടത്തിയ രണ്ടു സ്റ്റേജ് കാരിയേജ് ബസുകൾ ആറ്റിങ്ങൽ ആർ.ടി.ഒ. യുടെ നേതൃത്വത്തിൽ പിടിച്ചെടുത്തു. പരിശോധനയിൽ ഈ വാഹനങ്ങളുടെ സ്പീഡ് ഗവർണർ പ്രവർത്തനക്ഷമമല്ലെന്നു കണ്ടെത്തിയതിനെ തുടർന്ന് ഇരു വാഹനങ്ങൾക്കും സ്റ്റോപ്പ് മെമ്മോ നൽകി. പരിശോധനയിൽ ആറ്റിങ്ങൽ ആർ.ടി.ഒ. ഡി.മഹേഷ് , എ . എം . വി . ഐ മാരായ രാജേഷ് ആർ, ഉദയകുമാർ എന്നിവർ പങ്കെടുത്തു.