നെടുമങ്ങാട്: തുടർച്ചയായ ആറാം പ്രവൃത്തിദിനം ഒഴിവാക്കണമെന്ന് എ.കെ.എസ്.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി ഒ.കെ.ജയകൃഷ്ണൻ ആവശ്യപ്പെട്ടു.എ.കെ.എസ്.ടി.യു സംഘടിപ്പിച്ച ഡി.ജി.ഇ ഓഫീസ് മാർച്ചും ധർണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ജില്ലാ പ്രസിഡന്റ് പ്രവീൺ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ സെക്രട്ടറി ഇ.ലോർദ്ദോൻ സ്വാഗതം പറഞ്ഞു.സി.പി.ഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി പള്ളിച്ചൽ വിജയൻ,ജോയിന്റ് കൗൺസിൽ നേതാവ് ശ്രീകുമാർ,എ. കെ.എസ്.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് ജോർജ് രത്നം,സെക്രട്ടേറിയറ്റ് അംഗം ബിജു പേരയം എന്നിവർ സംസാരിച്ചു.സംസ്ഥാന കമ്മിറ്റി അംഗങ്ങളായ അനോജ്,അനീഷ്,റെനി,ഭാസി,സുനിൽകുമാർ,ഷാനവാസ്,ബിജിൻ,ഷിജു അരവിന്ദ്,മേരി ജെന്റിൽഡ എന്നിവർ നേതൃത്വം നൽകി.ജില്ലാ ട്രഷറർ വിനോദ് നന്ദി പറഞ്ഞു.