ആറ്റിങ്ങൽ: ആറ്റിങ്ങൽ നഗരസഭയിലെ അഴിമതിക്കും ഭരണ കെടു കാര്യസ്ഥതകൾക്കുമെതിരെ ബി.ജെ.പി ആറ്റിങ്ങൽ ടൗൺ കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരസഭ കാര്യാലയത്തിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു.ബി.ജെ.പി സംസ്ഥാന സെക്രട്ടറി അഡ്വ.പി.സുധീർ ഉദ്ഘാടനം ചെയ്തു. ബി.ജെ.പി ആറ്റിങ്ങൽ മണ്ഡലം പ്രസിഡന്റ് സന്തോഷ്,സംസ്ഥാന സമിതി അംഗം മലയിൻകീഴ് രാധാകൃഷ്ണൻ,കർഷക മോർച്ച ജില്ലാ പ്രസിഡന്റ് മണമ്പൂർ ദിലീപ്,മണ്ഡലം ജനറൽ സെക്രട്ടറിമാരായ ശിവദാസ്,അശ്വതി,വൈസ് പ്രസിഡന്റ് അജിത്ത് പ്രസാദ്,ശാന്തമ്മ,ദീപ്തി,രാജേഷ് മാധവൻ,സുജി,നിഷാദ്, ജയകുമാരി,ജീവൻ ലാൽ എന്നിവർ സംസാരിച്ചു.നേരുത്തെ പ്രവർത്തകർ പ്രതിക്ഷേധ പ്രകടനവും നടത്തി.