പള്ളിക്കൽ: സംസ്ഥാന സ്കൂൾ കായികമേളയുടെ ഭാഗമായി മടവൂർ എൻ.എസ്.എസ് ഹയർ സെക്കൻഡറിയിൽ സംസ്ഥാന സ്കൂൾ ഒളിമ്പിക്സ് വിളംബരദീപശിഖാ പ്രയാണംനടത്തി. ദീപശിഖ വിദ്യാർത്ഥികൾക്ക് കൈമാറിക്കൊണ്ട് പ്രധാനദ്ധ്യാപിക ഒ.ബി കവിത ഉദ്ഘാടനം നിർവഹിച്ചു.പ്രിൻസിപ്പൽ ജി.അനിൽകുമാർ,സ്റ്റാഫ് സെക്രട്ടറി ബി.പി.അജൻ,സ്പോർട്സ് ക്ലബ് കൺവീനർ അഭിറാം,എം.തമീമുദ്ദീൻ,ഗിരീഷ് ഭദ്രൻ മഞ്ജു മംഗലത്,ജി.ജയകൃഷ്ണൻ, യോഗേഷ് വി.എസ്,ഷിജു.വി,മഞ്ജുഷ .യു എന്നിവർ പങ്കെടുത്തു.