h

തിരുവനന്തപുരം: കേരള സർവകലാശാലയുടെ ബി.ടെക് ബിരുദ സർട്ടിഫിക്കറ്റും ഏഴ് മാർക്ക്
ലിസ്റ്റുകളും വ്യാജമായി നിർമ്മിച്ച് ജോലി നേടിയ സംഭവത്തിൽ യുവാവിനെതിരേ കേരളസർവകലാശാല ഡി.ജി.പിക്ക് പരാതി നൽകി. ദുബായിലെ ഐ.എഫ്.ജി കമ്പനിയിൽ എൻജിനിയറായി ജോലി ചെയ്യുന്ന തിരുവനന്തപുരം സ്വദേശി മുഹമ്മദ് നിഷാദിനെതിരെയാണ് പരാതി. ദുബായിലെ കോൺസൽ ജനറൽ ഇയാളുടെ ഡിഗ്രി സർട്ടിഫിക്കറ്റ് വേരിഫിക്കേഷനു വേണ്ടി സർവകലാശാലയിലേക്ക് അയച്ചപ്പോഴാണ് ബിരുദ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റുകളും വ്യാജമായി
ഉണ്ടാക്കിയതാണെന്ന് കണ്ടെത്തിയത്.