തിരുവനന്തപുരം: ആറ്റിങ്ങൽ ഗവ. ഐ.ടി.ഐയിലെ 22 എൻ.സി.വി.റ്റി ട്രേഡുകളിലേക്കും ഒരു എസ്.സി.വി.റ്റി ട്രേഡിലേക്കുമുള്ള പ്രവേശനത്തിനുള്ള കരട് റാങ്ക് ലിസ്റ്റ് itiadmissions.kerala.gov.in വെബ്സൈറ്റിലും ഐടിഐ നോട്ടീസ് ബോർഡിലും പ്രസിദ്ധീകരിച്ചു. ആക്ഷേപമുള്ളവർ 29ന് ഉച്ചയ്ക്ക് 12 നകം ബന്ധപ്പെട്ട രേഖകൾ സഹിതം ആറ്റിങ്ങൽ ഐ.ടി.ഐയിൽ നേരിട്ടെത്തണം.30ന് ഭിന്നശേഷി,സ്പോർട്സ്, ടിഎച്ച്എസ്എൽസി, സ്കൗട്ട്, ഓർഫനേജ്,ആംഗ്ലോ ഇന്ത്യൻ,ലേബർ വെൽഫെയർ തുടങ്ങിയ കാറ്റഗറികളിലേക്കും 31ന് വനിതാ സംവരണ സീറ്റുകളിലേക്കുമുള്ള കൗൺസിലിംഗ് നടത്തും.