തിരുവനന്തപുരം: എറണാകുളം - ബെംഗളൂരു വന്ദേഭാരത് സ്പെഷ്യൽ ആഗസ്റ്റ് 26വരെ സർവീസ് നടത്തുമെന്ന് റെയിൽവേ അറിയിച്ചു. 31ന് ഉച്ചയ്ക്ക് 12.50ന് ആദ്യ സർവീസ് എറണാകുളത്തുനിന്ന് തുടങ്ങും. ട്രെയിൻ നമ്പർ 06001/06002. എട്ട് കോച്ചുകളുണ്ട്. ബുധൻ,വെള്ളി,ഞായർ ദിവസങ്ങളിൽ ഉച്ചയ്ക്ക് 12.50ന് എറണാകുളത്തുനിന്ന് പുറപ്പെട്ട് അന്ന് രാത്രി 10ന് ബെംഗളൂരു കന്റോൺമെന്റ് സ്റ്റേഷനിലെത്തും.വ്യാഴം,ശനി,തിങ്കൾ ദിവസങ്ങളിൽ രാവിലെ 5.30ന് ബെംഗളൂരു കന്റോൺമെന്റ് സ്റ്റേഷനിൽ നിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് 2.20ന് എറണാകുളത്തെത്തും. തൃശൂർ,പാലക്കാട്,പോഡന്നൂർ,തിരുപ്പൂർ,ഈറോഡ്,സേലം,എന്നിവിടങ്ങളിലായി 6സ്റ്റോപ്പുകളുണ്ട്. മൊത്തം 12 സർവീസുകളാണ് നടത്തുക.