santhoshkumar

പാറശാല: 50ഓളം മോഷണക്കേസുകളിലെ പ്രതി പാറശാല പൊലീസിന്റെ പിടിയിൽ.അമ്പിളി എന്ന് വിളിക്കുന്ന സന്തോഷ് കുമാർ (57) ആണ് അറസ്റ്റിലായത്.റിമാൻഡിലായിരുന്ന പ്രതി ജാമ്യത്തിലിറങ്ങി വിചാരണക്കായി കോടതിയിൽ ഹാജരാകാതെ മുങ്ങി നടക്കുകയായിരുന്നു.36 വർഷങ്ങൾക്ക് ശേഷമാണ് വീണ്ടും സന്തോഷ് കുമാർ പിടിയിലാവുന്നത്.നെയ്യാറ്റിൻകര ഡിവൈ.എസ്.പി ഷാജി.എസിന്റെ നിർദ്ദേശപ്രകാരം പാറശാല ഐ.എസ്.എച്ച്.ഒ സജി.എസ്.എസ്,എസ്.ഐ ദീപു എസ്.എസ്,ശിവകുമാർ എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി.