തിരുവനന്തപുരം: 2025-26 വർഷത്തെ ബഡ്ജറ്റിനുള്ള ഒരുക്കങ്ങൾ ധനവകുപ്പ് ആരംഭിച്ചു. നോൺ പ്ളാൻ നിർദ്ദേശങ്ങൾ സെപ്തംബർ 5നകവും പ്ളാൻ നിർദ്ദേശങ്ങൾ 10നകവും മറ്റ് പദ്ധതികൾ സെപ്തംബർ 15നകവുമാണ് സമർപ്പിക്കേണ്ടതെന്ന് വിവിധ വകുപ്പുകൾക്ക് നൽകിയ നിർദ്ദേശത്തിൽ പറയുന്നു. പദ്ധതികളും പുതിയ ചെലവുകളും നടപ്പ് വർഷത്തെ ബഡ്ജറ്റിൽ വരുത്തേണ്ട മാറ്റങ്ങളും നിർദ്ദേശിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.