തിരുവനന്തപുരം: രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചിത്ര മേളയുടെ മൂന്നാം ദിനത്തിൽ ഇന്ന് ലോംഗ് ഡോക്യുമെന്ററി വിഭാഗത്തിലെ അഞ്ച് ചിത്രങ്ങളടക്കം 62 ചിത്രങ്ങൾ പ്രദർശിപ്പിക്കും.ബംഗാളി ചിത്രമായ ഡോൾസ് ഡോണ്ട് ഡൈ,മലയാളചിത്രം കൈമിറ,ഓപ്പോസിറ്റ് എന്നിവയടക്കം മത്സര വിഭാഗത്തിൽ ഞായറാഴ്ച 11 ചിത്രങ്ങളാണ് പ്രദർശിപ്പിക്കുന്നത്.

പാലസ്തീൻ ജനതയുടെ സംഘർഷഭരിതമായ ജീവിതവും അതിജീവനവും പ്രമേയമാക്കിയ ഹെവിമെറ്റൽ,പാലസ്തീൻ ഐലൻസ് എന്നീ ചിത്രങ്ങളാണ് പ്രത്യേക പാക്കേജിൽ പ്രദർശിപ്പിക്കുക.വിഖ്യാത സംവിധായകരായ ബേദി സഹോദരന്മാരുടെ മോണാർക് ഓഫ് ദി ഹിമാലയാസ്,കോർബറ്റ്സ് ലെഗസി, പോർട്രേറ്റ് ഒഫ് ലിവ് ഉൾമാൻ വിഭാഗത്തിൽ ലിവ് ഉൾമാൻ - എ റോഡ് ലെസ്‌ ട്രാവൽഡ് എന്നിവയും മൂന്നാം ദിനത്തിലുണ്ടാകും.

ലോങ്ങ് ഡോക്യുമെന്ററി മത്സര വിഭാഗത്തിൽ വസുധൈവകുടുംബകം പ്രമേയമാക്കിയ മറാത്തി ചിത്രം ദ വേൾഡ് ഈസ് ഫാമിലി,ഫ്ലിക്കറിംഗ് ലൈറ്റ്സ്, ഷോർട്ട് ഡോക്യുമെന്ററി മത്സര വിഭാഗത്തിൽ തമിഴ് ചിത്രം കളേഴ്സ് ഓഫ് കോളിവുഡ് - എ മെലാനിൻ ഡെഫിഷ്യൻസി, ഡിയർ ചലാം, ഷെറി ഗോവിന്ദ് ഒരുക്കിയ ഓപ്പോസിറ്റ്, ഗുഡ്ബൈ ഹലോ, ലൗലി ആൻഡ് ടിപ്ടോപ്, ദ ഫസ്റ്റ് ഫിലിം, ഷുഡൈ കിൽ മൈസെൽഫ് ഓഫ് കോഫി എന്നിവയുടെ പ്രദർശനവും ഇന്നുണ്ടാവും.

ഇന്റർനാഷണൽ ഫിക്ഷൻ വിഭാഗത്തിൽ സ്പാനിഷ് സംവിധായകൻ ഹെർമിനിയോ കാർഡിയേൽ ചിത്രം നോട്ട്,പോർച്ചുഗീസ് ചിത്രം പാരനോയ ഓർ മിസ്റ്റിഫിക്കേഷൻ,ഫ്രഞ്ച് ചിത്രം വോൾസെലസ്റ്റ്, പ്രൈവറ്റ് മെസേജ്, മാസ്റ്റർ പീസ്,വാണ്ടറിംഗ് ബേർഡ്, ഗുഡ് ടു സീ യാ, ഗെയിം ബോയ് ,അർജന്റീനിയൻ ചിത്രം ജോർജ് പൊളാക്കോ, പാകിസ്ഥാൻ ചിത്രം സോങ്സ് ഓഫ് ദ സൂഫി എന്നിവയും ഞായറാഴ്ച പ്രദർശിപ്പിക്കും.

ഇന്റർവ്യൂ വിത്ത് ദി ഡെവിൾ,ശാന്ത വലയം,മീനുകൾ,എവരിതിംഗ് ഈസ് മോർ ബ്യൂട്ടിഫുൾ ബിക്കോസ് വി ആർ ഡൂംഡ്, ലോങ്ങ് ഡോക്യുമെന്ററി വിഭാഗത്തിൽ ഗ്രോ വാസു എന്നീ മലയാളചിത്രങ്ങളുടെ പ്രദർശനവും ഇന്നുണ്ടാകും.

വിഖ്യാത ചലച്ചിത്രകാരൻ കുമാർ ഷഹാനിക്ക് ആദരമായി ഭാവാന്തരണ, ദി ഗ്ലാസ് പെയിൻ, മന്മദ് പാസഞ്ചർ എന്നീ ചിത്രങ്ങളും സാമൂഹിക നീതി പ്രമേയമായ ഡോക്ടർ ബി.ആർ.അംബേദ്കർ നവ് ആൻഡ് ദെൻ,അവർ ഒഡീസി ഈസ് റെഡ് എന്നിവയും മൂന്ന് മ്യൂസിക് വീഡിയോകളും പ്രദർശനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.