തിരുവനന്തപുരം: അനധികൃത മാലിന്യനിക്ഷേപം തടയുന്നതിനായി പകലും രാത്രിയുമായി കോർപ്പറേഷൻ സ്‌ക്വാഡ് നടത്തിയ പരിശോധനയിൽ രണ്ടുദിവസങ്ങളിലായി പിഴ ചുമത്തിയത് 42110 രൂപ. വെള്ളിയാഴ്ച നടത്തിയ പരിശോധനയിൽ 22,080 രൂപയും ഇന്നലെ 20,030 രൂപയുമായി ഈടാക്കിയതെന്ന് മേയർ ആര്യാ രാജേന്ദ്രൻ അറിയിച്ചു. വൃത്തിഹീനമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് നോട്ടീസും നൽകി. കേശവദാസപുരത്തെ കെ.എഫ്.സി ഓൺലൈൻ ബുക്കിംഗ് കൗണ്ടറിലും അടുക്കളയിലും ദുർഗന്ധം വമിക്കുന്ന മാലിന്യം വച്ചതിന് 10,010 രൂപ പിഴയിട്ടു. മേയറുടെ ഔദ്യോഗിക മൊബൈലിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. അനധികൃത മാലിന്യമടക്കമുള്ള നഗരപരിധിയിലെ പ്രശ്‌നങ്ങൾ കോർപ്പറേഷനെ അറിയിക്കണമെന്ന് മേയർ അറിയിച്ചു. ഫോൺ : 9447377477.