ummanchandi-anusmaranam

പള്ളിക്കൽ: കോൺഗ്രസ് മണ്ഡലംകമ്മിറ്റി സംഘടിപ്പിച്ച ഉമ്മൻചാണ്ടി അനുസ്മരണവും സ്നേഹസ്പർശം ജീവകാരുണ്യ പദ്ധതിയും പള്ളിക്കൽ ഇ.എം.എസ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്നു.മണ്ഡലം പ്രസിഡന്റ് എ.എം ഫാരിയുടെ അദ്ധ്യക്ഷതയിൽ മുൻമന്ത്രി വി.എസ് ശിവകുമാർ ഉദ്ഘാടനം നിർവഹിച്ചു.കെ.പി.സി.സി നിർവാഹസമിതി അംഗം വർക്കല കഹാർ സ്നേഹസ്പർശം പദ്ധതി ഉദ്ഘാടനം ചെയ്തു.ഡി.സി.സി ജില്ലാ ജനറൽ സെക്രട്ടറി അഡ്വ.ഇി.റിഹാസ്,അനീഷ്കുമാർ,ഷിബിലി,കുന്നിൽ ഫൈസി,അസ്ബർ പള്ളിക്കൽ,കെ.ആർ.നാസർ, അഫ്സൽ,എസ്.ആർ മുബാറക് തുടങ്ങിയവർ പങ്കെടുത്തു.