പള്ളിക്കൽ: കുടിവെള്ളത്തിനായുള്ള കാത്തിരിപ്പിലാണ് മടവൂർ ഗ്രാമപഞ്ചായത്തിലെ ഞാറയിൽകോണം വാർഡിലെ വലിയകുന്ന് നിവാസികൾ.തലച്ചുമടായും മറ്റുമാണ് ഇവർ വെള്ളം കൊണ്ടുവരുന്നത്.48 കുടുംബങ്ങളാണ് പ്രദേശത്തുള്ളത്.പഞ്ചായത്തിലെ ഉയർന്ന പ്രദേശങ്ങളിലൊന്നാണ് വലിയകുന്ന്.കുടിവെള്ളത്തിനായി സർക്കാർ പദ്ധതിയിൽ ഉൾപ്പെടുത്തി വളരെക്കാലം മുൻപ് ഒരുകിണറും വെള്ളം പമ്പ് ചെയ്ത് സംഭരിക്കാനായി പി.വി.സി ടാങ്കും നിർമ്മിച്ചിരുന്നു.ഇത് അപര്യാപ്തമായി വന്നപ്പോൾ 2017ൽ ഭൂജലവകുപ്പ് വരൾച്ചാ ദുരിതാശ്വാസ ഫണ്ടുപയോഗിച്ച് ഒരു കുഴൽക്കിണറും പമ്പ് ഹൗസും നിർമ്മിച്ചു.
നിലവിൽ കിണർ ഉപയോഗിക്കാനാകാത്തവിധം മലിനമായി കിടക്കുകയാണ്.പി.വി.സി ടാങ്ക് ചോർന്നൊലിക്കുന്ന അവസ്ഥയിലും.കുഴൽക്കിണറിൽനിന്നും വെള്ളം പമ്പു ചെയ്യാനുള്ള യന്ത്രം തകരാറിലാണ്. ഇവ രണ്ടും നന്നാക്കി കുടിവെള്ളക്ഷാമം പരിഹരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.