കല്ലമ്പലം: കേന്ദ്ര ബഡ്ജറ്റിൽ കേരളത്തെ അവഗണിച്ചുവെന്നാരോപിച്ച് യൂത്ത് കോൺഗ്രസ് നാവായിക്കുളം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നാവായിക്കുളം പോസ്റ്റോഫീസിൽ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമന് കേരളത്തിന്റെ ഭൂപടം അയച്ച് പ്രതിഷേധിച്ചു. നാവായിക്കുളം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അനീഷ് കുമാർ ഉദ്ഘാടനം ചെയ്തു.
യൂത്ത് കോൺഗ്രസ് നാവായിക്കുളം മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ആർ.കെ.വിനോദ് അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എ.ജെ.ജിഹാദ്,യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ലാ ജനറൽ സെക്രട്ടറി എസ്.ആർ.അഫ്സൽ,കോൺഗ്രസ് നാവായിക്കുളം മണ്ഡലം പ്രസിഡന്റ് പി.ജ്യോതിലാൽ,മഹിളാ കോൺഗ്രസ് നാവായിക്കുളം ബ്ലോക്ക് പ്രസിഡന്റ് സി.സന്ധ്യ,യൂത്ത് കോൺഗ്രസ് വർക്കല അസംബ്ലി ജനറൽ സെക്രട്ടറി അസ്ഹർ.എൻ, നാവായിക്കുളം പഞ്ചായത്ത് അംഗങ്ങളായ നിസാ നിസാർ,ബ്രില്യന്റ് നഹാസ്,ദളിത് കോൺഗ്രസ് നേതാക്കളായ കെ.തമ്പി,ദേവദാസൻ,യൂത്ത് കോൺഗ്രസ് നേതാക്കളായ എം.എസ്.അരുൺ,ആർ.കെ.ഷെറിൻ,നന്ദൻ,ഷാജു,മിലേഷ് കുമാർ,റാഹത്ത്,കെ.എസ്.യു നേതാക്കളായ അൽ അമീൻ.എൻ,റമീസ്.എസ്.ആർ,തൻസീൽ.എസ്,മുഹമ്മദ് സഫ്‌വാൻ, ഐ.എൻ.ടി.യു.സി ഓട്ടോ തൊഴിലാളി യൂണിയൻ നേതാക്കളായ അജ്മൽ,അബ്ദുള്ള,ഷംനാദ് തുടങ്ങിയവർ പങ്കെടുത്തു.