y6

തിരുവനന്തപുരം: കേന്ദ്രബഡ്ജറ്റിൽ കേരളത്തോട് കാട്ടിയ അവഗണനയ്ക്കെതിരെ പ്രതിഷേധം ശക്തമാക്കാൻ സംസ്ഥാന സർക്കാർ നേതൃത്വം നൽകണമെന്ന് യു.ഡി.എഫ് കൺവീനർ എം.എം.ഹസൻ. കേരളത്തോട് കാട്ടിയ അനീതിക്കെതിരെ പ്രതിഷേധിക്കാൻ സർക്കാർ വൈകുന്നതിൽ രാഷ്ട്രീയ ദുരുദ്ദേശമുണ്ടോയെന്ന് സംശയിക്കുന്നതായും ഹസൻ പ്രസ്താവിച്ചു. 24,000 കോടിയുടെ സാമ്പത്തിക പാക്കേജ് പരിഗണിച്ചില്ല. വിഴിഞ്ഞം തുറമുഖത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനായി ആവശ്യപ്പെട്ട 5000 കോടിയുടെ പാക്കേജും അവഗണിച്ചു.