പാലോട്: നെടുമങ്ങാട്‌ ബ്ലോക്ക്‌ ക്ഷീരവികസന യൂണിറ്റിന്റെയും പേരയം ക്ഷീരോത്പാദക സഹകരണസംഘത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ പേരയംക്ഷീരസംഘത്തിൽ കർഷക ചർച്ചക്ലാസ് സംഘടിപ്പിച്ചു. നെടുമങ്ങാട്‌ ബ്ലോക്ക്‌ ക്ഷീരവികസന ഓഫീസർ വി.ഒ.ബിജു ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ്‌ പേരയം സുരേഷ് അദ്ധ്യക്ഷനായി. ഡയറിഫാം ഇൻസ്‌ട്രക്ടർ മാരായ അനിയൻ.എ.കെ,ദീപ്തി ബി.എൻ. എന്നിവർ സംസാരിച്ചു. ദിവാകരൻ നായർ സ്വാഗതവും സംഘം സെക്രട്ടറി പി.സുധാകുമാരി നന്ദിയും പറഞ്ഞു.