ബാലരാമപുരം: പള്ളിച്ചൽ ഗ്രാമപഞ്ചായത്ത് പൊതുജനാരോഗ്യസമിതിയുടേയും പഞ്ചായത്ത് കമ്മിറ്റിയുടേയും ആഭിമുഖ്യത്തിൽ ആയുഷ് ആയുർവേദ പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെ കീഴിലെ വാർഡുകളിൽ പകർച്ചവ്യാധി പ്രതിരോധ ക്ലാസ്,കർക്കടക കഞ്ഞി ഔഷധകൂട്ടിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ. രാകേഷ് നിർവഹിച്ചു. വൈസ് പ്രസിഡന്റ് ശശികല അദ്ധ്യക്ഷത വഹിച്ചു.സി.ആർ സുനു സ്വാഗതം പറഞ്ഞു. ടി.മല്ലിക പ്രഭാഷണം നടത്തി. മെഡിക്കൽ ഓഫീസർ സ്മിത എസ്.ശിവൻ മഴക്കാല രോഗങ്ങളും പ്രതിരോധവും എന്ന വിഷയത്തിൽ ക്ലാസെടുത്തു. വാർഡ് മെമ്പർ സുജാത,വി.ബിന്ധു എന്നിവർ ആശംസ പറഞ്ഞു. കർക്കടക കഞ്ഞിക്കൂട്ടും രോഗാണു നശീകരണത്തിനുള്ള ധൂപചൂർണവും വിതരണം ചെയ്തു.